കോലാപ്പൂർ: ഭക്ഷണത്തിലെ വർഗീയതയ്ക്കും ജാതീയതയ്ക്കും എതിരെ നിശബ്ദ വിപ്ലവം സൃഷ്ടിച്ച് രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രതീക്ഷയും ആശ്വാസവും കരുത്തുമാകുന്നു.
ഭക്ഷണത്തിലൂടെ മനസുകളെ ആശയപരമായി സംവേദിപ്പിക്കുക എന്നത് ഒരു രാഷ്ട്ര തന്ത്രമാണെന്ന് ആവിഷ്കരിക്കുകയാണ് രാഹുൽ. പന്തിഭോജനങ്ങളുടെ വിവിധ വേർഷനുകൾ കണ്ടിട്ടുള്ള കേരളത്തിൽ ഇത് പ്രത്യേകതയായി തോന്നില്ലെങ്കിലും ജാതീയതയും വർഗീയതയും ഒരു പരിധിയിലധികം ആധുനിക വിദ്യാഭ്യാസം നേടിയ തലമുറകൾ അന്ധമായി പിന്തുടരുന്ന ഈ കാലഘട്ടത്തിൽ ഉന്നത സാമൂഹിക സാംസ്കാരികതയുടെ പുതിയ ലോകമാനം സൃഷ്ടിക്കുകയാണ് രാഹുൽ ഗാന്ധി. വേർതിരിവുകളോ വലിപ്പച്ചെറുപ്പങ്ങളോ പരിഗണിക്കാതെ എത് വീട്ടിലേക്കും കുടിലിലേക്കും കടവരാന്തയിലേക്കും വരെ കയറിച്ചെന്ന് സംസാരിക്കാനും പഠിക്കാനും സഹായിക്കാനും പങ്ക് വയ്ക്കാനും മാത്രമല്ല അവരോടെല്ലാം ഒപ്പം ഇരുന്ന് ഭക്ഷണം പാകം ചെയ്യാനുംകഴിക്കാനും ജോലി ചെയ്യാനും താൽപര്യം കാണിക്കുന്ന രാഹുലിനെ ചെറുപ്പം മുതൽ ഇന്ത്യ കണ്ടിട്ടുള്ളതാണ്. പക്ഷെ അതെല്ലാം കുട്ടിക്കളിയാണ് എന്ന് പരിഹസിച്ചവർ ഇന്ന് അതിൻ്റെ രാഷ്ട്രതന്ത്രത്തെ ഭയന്ന് വെകിളി പിടിച്ച് ആക്രമണങ്ങൾക്ക് തുനിയുകയും വിറളി പിടിച്ച് പരക്കം പായുകയുമാണ്. ഒരു ഭരണ വർഗ്ഗ പ്രതിനിധിയെന്ന നിസാരതയിൽ അടിഞ്ഞുകൂടാതെ ലോകജന നേതാവ് എന്ന ആഗോള മാനവികതയുടെ ആധുനിക അടയാളമാകുകയാണ് രാഹുൽ ഗാന്ധി. ഇപ്പോൾ ഒരു ദളിത് കുടുംബത്തോടൊപ്പം ഒരു ദിവസം ചിലവഴിക്കുകയും ഭക്ഷണം പാകം ചെയ്യുകയും പങ്ക് വച്ച് ഭക്ഷിക്കുകയും ചെയ്യുന്ന വിഡിയോ സൈബറിടത്ത് വൻ ചർച്ചയാകുകയാണ്. ഒരു ദളിത് കുടുംബത്തിലെ അടുക്കളയിലാണ് രാഹുലെത്തിയത്. അവരുടെ ഭക്ഷണരീതിയും അതിന് സാമൂഹികമായും രാഷ്ട്രീയമായുമുള്ള പ്രാധാന്യവും തിരിച്ചറിയാനാണ് തൻ്റെ ശ്രമം എന്ന് അദ്ദേഹം പറയുന്നു. മഹാരാഷ്ട്രയിലെ കോലാപുരിലെ ഒരു വീട്ടിലാണ് രാഹുൽ ഇത്തവണ എത്തിയത്. അവരുടെ പാചക രീതിയാണ് പരീക്ഷിച്ചതും. .
ഉഞ്ചാവോൻ ഗ്രാമത്തിലെ ദളിത കർഷകരനായ അജയ് തൂക്കാറാം സനാദിൻ്റെ വീടായിരുന്നു ഇത്. ഭക്ഷണം കഴിച്ച് തിരിച്ചുപോരുക മാത്രമല്ല, ഭക്ഷണമുണ്ടാക്കാനും രാഹുൽ സഹായിക്കുന്നുണ്ട്. 'ദളിത് കിച്ചൺസ് ഓഫ് മറാത്വാല' എന്ന പുസ്‌തകം എഴുതിയ ഷാഹു പട്ടോലയുമായുള്ള ചങ്ങാത്തമാണ് രാഹുലിന് പ്രേരണയായത്. അദ്ദേഹവും രാഹുലിനൊപ്പമുണ്ടായിരുന്നു. 'ഞങ്ങളുടെ ഭക്ഷണരീതി എന്താണെന്ന് ആർക്കും അറിയില്ല' എന്ന് അദ്ദേഹം രാഹുലിനോട് പറഞ്ഞപ്പോൾ
നിങ്ങളുടെ ഭക്ഷണരീതി എന്താണെന്ന് ആർക്കും അറിയില്ല എന്നല്ലേ എന്നോട് പറഞ്ഞത്. അതെന്താണെന്ന് അറിയാൻ വേണ്ടിയാണ് ഞാനിന്ന് ഇവിടെ വന്നിരിക്കുന്നത്' എന്നതായിരുന്നു അതിന് രാഹുൽ നൽകിയ മറുപടി 'ഞാൻ അധികം എരിവ് കഴിക്കാറില്ല' എന്ന് രാഹുൽ വിഡിയോയിൽ പറയുന്നുണ്ട്. ദളിതർ നേരിടുന്ന വിവേചനങ്ങളെക്കുറിച്ചും വിഡിയോയിൽ പരാമർശമുണ്ട്.
ഞങ്ങളുടെ വീട്ടിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം
പോലും ഉയർന്ന ജാതിയിൽ പെട്ടവർ വാങ്ങി കുടിക്കാറില്ല എന്ന് പട്ടോലെ പറയുന്നുണ്ട്. അവർക്ക് ഞാനിപ്പോഴുള്ള സ്ഥാനത്തെക്കുറിച്ചോർത്ത് ബഹുമാനമുണ്ട്. എന്നാൽ എന്റെ ജാതിയോട് അതില്ല. ജാതിവാലും മുഴുവൻ പേരു പോലും ആളുകൾ മറച്ചുവയ്ക്കാനുള്ള കാരണവും ഈ വിവേചനത്തെയോർത്താണ്. ഇങ്ങനെ സംസാരം നീളുന്നതിനിടെ രാഹുലും പട്ടോലെയും ചേർന്ന് ഹർഭർയാഞ്ചി ഭാജിയും (കടലകൊണ്ടുണ്ടാക്കുന്ന ഒരു വിഭവം) വഴുതനങ്ങയും ഉള്ളിയുമിട്ട തൂവർ ധാളുമുണ്ടാക്കാൻ നേതൃത്വം നൽകി. മഹാരാഷ്ട്രയിലെ പ്രത്യേക വിഭവമായ ജോവർ ഭാക്രീസ് (ചപ്പാത്തി, റോട്ടി എന്നിവ പോലെയുള്ള സാധാരണക്കാരുടെ ഭക്ഷണം ) കൂട്ടിയാണ് രാഹുലടക്കമുള്ളവർ ഒപ്പമിരുന്ന് ഭക്ഷിച്ചത്.
അപ്രതീക്ഷിതമായി, പെട്ടെന്നാണ് രാഹുൽ ഗാന്ധി ആ വീട്ടിലേക്ക് ചെന്നത്. പറയാതെ ചെന്നതിനാൽ പ്രത്യേകമായി ഒന്നും കരുതിവച്ചിരുന്നുമില്ല എന്നാണ് സനാദിൻ്റെ കുടുംബം പറഞ്ഞത്. ആദ്യം അദ്ദേഹത്തിന് വെള്ളവും ചായയും നൽകി. കുറച്ചു കഴിഞ്ഞപ്പോൾ നല്ല വിശപ്പുണ്ടെന്ന് പറഞ്ഞ് അദ്ദേഹം സ്വമേധയാ അടുക്കളയിൽ കയറി ഞങ്ങൾക്കും കൂടി വേണ്ടിയുള്ള ഭക്ഷണമുണ്ടാക്കി എന്നും സനാദ് പറയുന്നു..
ഈ കാലഘട്ടത്തിലും വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ദളിത് അടുക്കളയെക്കുറിച്ച് അറിയൂ, ഷാഹു പട്ടോലെ ജി പറഞ്ഞതുപോലെ, ദളിതർ എന്താണ് കഴിക്കുന്നതെന്ന് ആർക്കും അറിയില്ല. അവർ എന്താണ് കഴിക്കുന്നത്, എങ്ങനെയാണ് പാചകം ചെയ്യുന്നത്, അതിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രാധാന്യം എന്താണ് എന്നറിയാൻ ആകാംക്ഷയോടെ ഞാൻ അജയ് തുക്കാറാം സനദ് ജിക്കും അഞ്ജന തുക്കാറാം സനദ് ജിക്കുമൊപ്പം കുറച്ചുസമയം ചെലവഴിച്ചു എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.
മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള സനാദ്ജിയുടെ വീട്ടിലേക്ക് അദ്ദേഹം
എന്നെ ആദരപൂർവം ക്ഷണിക്കുകയും അടുക്കളയിൽ അദ്ദേഹത്തെ സഹായിക്കാൻ
അവസരം നൽകുകയും ചെയ്‌തു. പരാലെ ജിയുടെയും സനദ് കുടുംബത്തിൻ്റെയും
ജാതിയുടെയും വിവേചനത്തിന്റെയും
പേരിലുള്ള വ്യക്‌തിപരമായ അനുഭവങ്ങളെ
കുറിച്ച് സംസാരിക്കുമ്പോൾ, ദളിത് ഭക്ഷണത്തെക്കുറിച്ചുള്ള അവബോധമില്ലായ് മയെക്കുറിച്ചും ഈ സംസ്കാരത്തെ തിരിച്ചറിയേണ്ട
പ്രാധാന്യത്തെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു.
ഭരണഘടന ജനങ്ങൾക്ക് അവകാശങ്ങൾ
നൽകുന്നുണ്ട്, ആ ഭരണഘടന ഞങ്ങൾ
സംരക്ഷിക്കും. ഓരോ ഇന്ത്യക്കാരനും ഹൃദയത്തിൽ സാഹോദര്യത്തിന്റെ ചൈതന്യത്തിൽ പരിശ്രമിച്ചാൽ മാത്രമേ എല്ലാവരേയും സ്നേഹത്തോടെ ഉൾക്കൊള്ളുന്ന സമത്വം ഉണ്ടാകൂ
എന്ന കുറിപ്പോടെയാണ് രാഹുൽ ഗാന്ധി വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
Rahul Gandhi cooks and eats food with Dalit family to break the strongholds of casteism and discrimination. Rahul Gandhi has grown into a global leader